Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur Native

ടി​ക് ടോ​ക്കി​ലെ ത​ർ​ക്കം ജീ​വ​നെ​ടു​ത്തു; ഷാ​ർ​ജ​യി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി കൊല്ലപ്പെട്ടു

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നി​ൽ ടി​ക് ടോ​ക്കി​ലെ ത​ർ​ക്കം. ടി​ക് ടോ​ക്ക് ലൈ​വി​ൽ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്ക​വും തെ​റി​വി​ളി​യും ഭീ​ഷ​ണി​യും അ​സ​ഭ്യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് നേ​രി​ൽ​ക​ണ്ട് ഏ​റ്റു​മു​ട്ടാ​മെ​ന്ന നി​ല​യി​ലേ​ക്കെ​ത്തി​യ​ത്. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ സ്വ​ദേ​ശി ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ പ്ര​തി​യ​ട​ക്കം നാ​ലു പേ​ർ ക​സ്റ്റ​ഡി​യി​ലാ​ണ്.

ടി​ക്ക് ടോ​ക്കി​ലെ വെ​ല്ലു​വി​ളി​ക്ക് ശേ​ഷം പ്ര​തി​യെ കാ​ണാ​ൻ ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ എ​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന. ഇ​ത് ത​ർ​ക്ക​ത്തി​ലേ​ക്കും അ​ടി​യി​ലേ​ക്കും കു​ത്തി​ലേ​ക്കും എ​ത്തി​യെ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​വ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷാ​ർ​ജ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​സ്മാ​യി​ൽ സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നാ​ൽ​പ​തു​കാ​ര​നാ​യ ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ.

ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലാ​ണ്. സ​ഹോ​ദ​ര​ൻ ദു​ബാ​യി​ലു​ണ്ട്. ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി ന​ട​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ള​ട​ക്കം നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ലാ​ണ്. അ​ൽ ഖാ​സ്മി​യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Latest News

Corehub Up